നേരിന്റെ പാതയിൽ പാലാ മീഡിയാ അക്കാദമി; ഓണാഘോഷം സംഘടിപ്പിച്ചു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധതയ്ക്കും നേരിനും പുതിയ മാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമി മുന്നോട്ട് പോകുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ പറഞ്ഞു. പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാധ്യമ രംഗത്ത് അനഭിലഷണീയമായ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിൽനിന്ന് വ്യത്യസ്തമായി നേരിന്റെ മാർഗം സ്വീകരിക്കുന്ന മീഡിയാ അക്കാദമി അംഗങ്ങളുടെ പ്രവർത്തനം പൊതുപ്രവർത്തകർക്കും സമൂഹത്തിനും ഗുണകരമാണെന്ന് മായാ രാഹുൽ ചൂണ്ടിക്കാട്ടി.
പാലായിൽ രജിസ്ട്രേഷനുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഏക പത്രപ്രവർത്തക കൂട്ടായ്മയായി മീഡിയാ അക്കാദമിക്ക് മാറാൻ സാധിച്ചത് പാലായിലെ ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് അക്കാദമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കച്ചെരുവിൽപുരയിടം പറഞ്ഞു. ഓണാഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നഗരസഭാധ്യക്ഷ മായാ രാഹുലിനെ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു. തങ്കച്ചൻ പാലാ സ്വാഗതവും ബിബിൻ ഹോട്ടൽ ന്യൂസ് നന്ദിയും പറഞ്ഞു.
മുൻ ചെയർപേഴ്സൺമാരായ ബിജി ജോജോ കുടക്കച്ചിറ, ജോസിന് ബിനോ, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ, കൗൺസിലർമാരായ ജിജി ബൈജു, റൂബി ആന്റോ, സനിൽ രാഘവൻ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, ജോർജുകുട്ടി ചെറുവള്ളി, ബിജു പാലൂപ്പടവൻ, ജോസുകുട്ടി പൂവേലി, ജോയി കളരിക്കൽ, സജി മഞ്ഞക്കടമ്പിൽ, ബെന്നി വെള്ളരിങ്ങാട്ട് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
Latest News
