പാലാ നഗരസഭ; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് വേതനം നൽകണം: UDF
(916)
1 Gram
(916)
8 Gram
1 Gram
പാലാ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് തൊഴിൽ ചെയ്തതിന്റെ വേതനം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നൽകുന്നതിനുള്ള പ്ലാൻ ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യമാണെങ്കിൽ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് വേതനം നൽകണമെന്നാണ് UDF ആവശ്യപ്പെട്ടതെന്ന് നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്താതെ പ്രായോഗികമായ നിർദേശമാണ് മുന്നോട്ടുവച്ചതെന്നും ഭരണസമിതിക്കെതിരെ സമരമോ മറ്റോ പ്രഖ്യാപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകുന്ന കാര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് UDF ആവശ്യപ്പെട്ടതെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ മറന്ന് ഓണത്തിന്റെ പേരിൽ നഗരസഭയിൽ നടത്തിയ ആഘോഷങ്ങൾ ശരിയായില്ലെന്ന നിലപാടിലും UDF ഉറച്ചുനിൽക്കുന്നതായി അറിയിച്ചു.
UDF നൽകിയ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയിൽനിന്ന് മാറി ഇടതുപക്ഷത്തോടൊപ്പം ചേർന്ന രജിത പ്രകാശിന്റെ വിമർശനങ്ങൾക്കും നേതാക്കൾ രൂക്ഷമായ മറുപടി നൽകി. UDFനെ വിരട്ടാനും വിലപേശാനും ശ്രമിക്കേണ്ടതില്ലെന്നും വ്യക്തിപരമായ ആരോപണങ്ങളിലൂടെ വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു.
വാർഡിൽ വിജയിപ്പിച്ച ജനങ്ങളെയും അതിനായി പ്രവർത്തിച്ച UDFനെയും വഞ്ചിച്ച് മുന്നണി മാറിയവർ UDFനെ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും നേതാക്കൾ പ്രതികരിച്ചു. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന വിമർശനങ്ങൾ ഉൾക്കൊള്ളാൻ UDF തയ്യാറാണെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്ത് UDF സർക്കാരാണ് അധികാരത്തിലുള്ളതെന്നും അതിന് മുകളിലാണ് തങ്ങളെന്ന തരത്തിലുള്ള ചിലരുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും UDF നേതാക്കൾ പറഞ്ഞു.
പാലാ നഗരസഭയിൽ UDFയുടെ നിലപാടുകൾ സംബന്ധിച്ച് വരുന്ന ആരോപണങ്ങൾക്ക് വരും ദിവസങ്ങളിലും മറുപടി നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. UDFയുടെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച ജനവിധി ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുമെന്നും അതിനായി തങ്ങളും പാലായിലെ ജനങ്ങളും കാത്തിരിക്കുകയാണെന്നും UDF പാർലമെന്ററി പാർട്ടി യോഗം അറിയിച്ചു.
UDF പാലാ നഗരസഭ പാർലമെന്ററി പാർട്ടിക്കുവേണ്ടി നഗരസഭ UDF ചെയർമാൻ സെബാസ്റ്റ്യൻ ജെ. പനക്കൽ, കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സിജി ടോണി, KDP പാർലമെന്ററി പാർട്ടി നേതാവ് പ്രിൻസി സണ്ണി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Latest News
