ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ബിജു മാത്യൂസിനെ പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
നിലവിലെ നഗരസഭാ ഭരണത്തിൽ വിമതരായി എത്തിയ നാലുപേർക്കും സ്ഥാനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് വിവരം. വിമതരിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ബിജു മാത്യൂസിനാണെന്നതും തീരുമാനത്തിന് അനുകൂല ഘടകമായി.
വിമതപക്ഷത്തെ മായാ രാഹുലിന് ചെയർപേഴ്സൺ സ്ഥാനവും ടോണി തൈപ്പറമ്പന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രജിതാ പ്രകാശിന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ലഭിച്ചിരുന്നു. എന്നാൽ ബിജു മാത്യൂസിന് ഇതുവരെ പ്രത്യേക സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ബിജു മാത്യൂസിന് വൈസ് ചെയർമാൻ സ്ഥാനം നൽകാൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനിച്ചത്. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്.
Latest News
