പാലാ സോഷ്യൽ വെൽഫെയർസൊസൈറ്റി പരിശീലന പരിപാടി പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ നാളെ നടക്കും
(916)
1 Gram
(916)
8 Gram
1 Gram
എഫ്. പി.ഒ ട്രെയിനിങ്ങ് (നാളെ) . പാലാ: നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ഡയറക്ടർ ബോർഡംഗങ്ങൾ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ,അക്കൗണ്ടന്റ് എന്നിവർക്കായുള്ള പരിശീലന പരിപാടി പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ വെച്ച് നാളെ ( സെപ്റ്റം: 18 ന് വെള്ളിയാഴ്ച) നടക്കും.
വൈക്കം ബ്ലോക്കിലെ തലയാഴം, പള്ളം ബ്ലോക്കിലെ അയർക്കുന്നം, ഈരാറ്റുപേട്ട ബ്ലോക്കിലെ വെളളികുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രൂപീകൃതമായ എഫ്.പി.ഒ. കളുടെ വിവിധ വരുമാന വർദ്ധന സംരംഭങ്ങൾക്ക് ആവശ്യമായ വിധം രൂപകൽപ്പന ചെയ്ത സോഫ്റ്റുവയർ പരിചയപ്പെടുത്തുന്നതിനും കണക്കെഴുത്ത് കുറ്റമറ്റതാക്കുന്നതിനുമായിസംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം പി. എസ്. ഡബ്ലിയു. എസ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ നിർവഹിക്കും.
അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിക്കും. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിങ്ങ് കോളേജ് അദ്ധ്യാപകനായ പ്രൊഫ. ദീപു ജോബ് ക്ലാസ്സ് നയിക്കുന്നതാണ്.
ഡാന്റീസ് കൂനാനിക്കൽ , പി. വി. ജോർജ് പുരയിടം, ടോണി സണ്ണി, ജസ്റ്റിൻ ജോസഫ് , തോമസ് കെ ജോർജ് , ഷീബാ ബെന്നി, ക്ലാരിസ് ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

Latest News
