അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ വികസന സംഘം തയ്യാറാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്
(916)
1 Gram
(916)
8 Gram
1 Gram
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും വികസന സംഘം തയ്യാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. മാർത്തോമ്മാ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഷിക സമ്മേളനത്തിൽ റവ. ഷിബു സാമൂവേൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ബിനു വി. ഈപ്പൻ ബജറ്റ് അവതരിപ്പിച്ചു.
റവ. ജോസഫ് ജോണി, മോഡി പി. ജോർജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമൂവേൽ ജോർജ്, ഡോ. കോശി മത്തായി എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ് നേതൃത്വം നൽകി.

2026–29 വർഷത്തേക്കുള്ള ഭാരവാഹികളായി ജോസി കുര്യൻ (വൈസ് പ്രസിഡന്റ്), റവ. ഷിബു സാമൂവേൽ (ജനറൽ സെക്രട്ടറി), ബിജോ വർഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ 24 അംഗ മാനേജിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Latest News
