വിസാറ്റിൽ 24 മണിക്കൂർ ഹാക്കത്തോൺ ‘ഹാക്ക് ’26’ ആരംഭിച്ചു
(916)
1 Gram
(916)
8 Gram
1 Gram
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് 26’ ഹാക്കത്തോൺ ആരംഭിച്ചു. ഐഐഐടി കോട്ടയം പ്രൊഫസർ ഡോ. സാറ രഞ്ജിത്ത് ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു.
വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി. അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് വിസാറ്റ് ഗ്രൂപ്പ് നിയമോപദേഷ്ടാവ് ഡോ. അബ്രഹാം ചെട്ടിശ്ശേരി, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, പി. ആർ. ഒ. ഷാജി അഗസ്റ്റിൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ദിവ്യ നായർ എന്നിവർ സംസാരിച്ചു.
സൈബോർഗ്സ് വിദ്യാർഥി ഭാരവാഹികളായ ഫെബിൻ വർഗീസ്, സൽ സബീൽ, ശ്രീകർ എന്നിവരും സംസാരിച്ചു.
വിവിധ ടീമുകളായി പങ്കെടുക്കുന്ന വിദ്യാർഥികൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ യാഥാർഥ്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന പദ്ധതികൾ വികസിപ്പിക്കും.
ഐസ് ബ്രേക്കിങ് സെഷൻ, ഗെയിമുകൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Latest News
