പാലായിൽ ആയുർവേദ ദിനാചരണം
(916)
1 Gram
(916)
8 Gram
1 Gram
ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി “ആരോഗ്യകരമായ നാളേക്ക് ആയുർവേദം” എന്ന സന്ദേശവുമായി പാലായിലെ ആയുർവേദ സ്ഥാപനങ്ങൾ ക്വിസ് മത്സരങ്ങൾ, റീൽ മത്സരങ്ങൾ, പോസ്റ്റർ ഡിസൈനിങ്, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസുകൾ, ആരോഗ്യകരമായ ഭക്ഷ്യ മേള
തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
പാലാ ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 28ാം തീയതി, തിങ്കളാഴ്ച പാലാ ടൗൺ ഹാളിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ. മാണി സി. കാപ്പൻ നിർവഹിക്കും.
ത്വക് രോഗം, കുട്ടികളുടെ രോഗം, നേത്രരോഗം, വാതരോഗം, സ്പോർട്സ് വിഭാഗം, സ്ത്രീ രോഗം, മാനസിക രോഗം, തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സൗജന്യ ചികിത്സയോടൊപ്പം കരൾ രോഗങ്ങൾക്കുള്ള സൗജന്യ രക്ത പരിശോധനയും മറ്റ് രോഗനിർണയ പരിശോധനാ സംവിധാനങ്ങളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
Latest News
