വിസാറ്റിൽ 24 മണിക്കൂർ ‘ഹാക്ക് ’26’ ഹാക്കത്തോൺ സമാപിച്ചു
(916)
1 Gram
(916)
8 Gram
1 Gram
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് ’26’ ഹാക്കത്തോൺ സമാപിച്ചു.
വിവിധ ടീമുകളായി വിദ്യാർഥികൾ സജീവമായി പങ്കെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ യാഥാർഥ്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ വികസിപ്പിച്ചു.
ഹാക്കത്തോണിന്റെ സമാപനച്ചടങ്ങിൽ വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി. അധ്യക്ഷനായി. ഐ.ബി.എം. ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിലെ ഡാറ്റ ആൻഡ് എ.ഐ. വിഭാഗം സീനിയർ ഡാറ്റാ സയന്റിസ്റ്റ് ഡോ. ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമാപന സന്ദേശം നൽകുകയും ചെയ്തു.
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ദിവ്യ നായർ, വിദ്യാർഥി കോർഡിനേറ്റർമാരായ ശ്രീകർ, പ്രവീണ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സമ്മാനദാനത്തിൽ തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സഞ്ജയ് പി. എസ്. നേതൃത്വം നൽകിയ ‘ചെക്ക്മേറ്റ്സ്’ ടീം ഒന്നാം സ്ഥാനവും എസ്.ജെ.സി.ഇ.ടിയിലെ അഭിമന്യു എബി നേതൃത്വം നൽകിയ ‘ടാലന്റ് നോട്ട് ഫൗണ്ട്’ ടീം രണ്ടാം സ്ഥാനവും നേടി. 24 മണിക്കൂർ നീണ്ട ഹാക്കത്തോണിലൂടെ വിദ്യാർഥികൾക്ക് സാങ്കേതികവിദ്യ, സർഗാത്മകത, കൂട്ടായ പ്രവർത്തനം, പ്രശ്നപരിഹാരശേഷി എന്നിവ പ്രായോഗികമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചു.
Latest News
