സ്പെയിൻ ലോക ചാമ്പ്യൻമാർ; ലോകകപ്പ് ആവേശത്തിൽ കേരളം, വിദ്യാർഥികൾക്ക് ഇന്ന് അവധി, പാലായിൽ പൊതുസ്ക്രീനിംഗ് ശ്രദ്ധേയമായി

🥇 TODAY GOLD RATE - 29-07-2026
22K
(916)
1 Gram
₹13,155
22K
(916)
8 Gram
₹105,240
Silver
1 Gram
₹235

പാലാ: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്പെയിൻ രണ്ടാം തവണ ലോകകപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരം അധികസമയത്തേക്ക് നീണ്ടപ്പോൾ 106- മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് ലോകകിരീടം സമ്മാനിച്ചത്.

Sponsor

ലോകകപ്പ് ഫൈനലിന്റെ ആവേശം കേരളത്തിലും അലയടിച്ചിരിക്കെ, മത്സരം പുലർച്ചെയോടെ അവസാനിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് മത്സരം പൂർണമായും ആസ്വദിക്കാനും ഉറക്കക്കുറവും യാത്രാക്ലേശവും ഒഴിവാക്കാനുമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

Sponsor

സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തെത്തി. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം കൂടുതൽ പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് അവർ പറഞ്ഞു.

ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നേരത്തെ നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് അവർ നന്ദി രേഖപ്പെടുത്തി.

അതേസമയം, പാലാ നഗരസഭയുടെ നേതൃത്വത്തിൽ പാലാ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ലോകകപ്പിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, കുടുംബങ്ങൾ തുടങ്ങി നൂറുകണക്കിന് ഫുട്ബോൾ ആരാധകർ ഇവിടെ ഒത്തുകൂടി മത്സരം വീക്ഷിച്ചു. അർജന്റീനയുടെയും സ്പെയിനിന്റെയും ജഴ്സികൾ അണിഞ്ഞ ആരാധകർ ആവേശപൂർവം ടീമുകളെ പിന്തുണച്ചപ്പോൾ ഫുട്ബോൾ ആഘോഷത്തിന് പാലാ സാക്ഷിയായി.

ഫുട്ബോൾ കേരളത്തിന്റെ വികാരമാണെന്നും ലോകകപ്പ് പോലുള്ള ആഗോള കായികമേളകൾ കുട്ടികളിലും യുവജനങ്ങളിലും കായികസംസ്കാരവും കൂട്ടായ്മയും വളർത്താൻ സഹായിക്കുമെന്നും ദിയ ബിനു പറഞ്ഞു. വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് സർക്കാർ കൈക്കൊണ്ട ഇന്നത്തെ അവധി തീരുമാനം കായികരംഗത്തോടുള്ള കേരളത്തിന്റെ സ്നേഹത്തിന്റെയും വിദ്യാർഥികളോടുള്ള കരുതലിന്റെയും പ്രതീകമാണെന്നും അവർ അഭിപ്രായപ്പെട്ടു.

📲 Share this News

Latest News

പാലാ ആറ്റിൽ നഷ്ടപ്പെട്ട നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയും ലോക്കറ്റും ഒരു മണിക്കൂറിനകം കണ്ടെത്തി; ടീം എമർജൻസിക്ക് അഭിനന്ദനം
പാലാ: ചെത്തിമറ്റം തൃക്കയിൽ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ. ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ സ്വർണമാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു.…
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം വികസിപ്പിക്കണം; ജനോപകാരപ്രദമായ പദ്ധതികൾ വേണമെന്ന് യാത്രക്കാരന്റെ ആവശ്യം
ഏറ്റുമാനൂർ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം വികസിപ്പിച്ച് കൂടുതൽ ജനോപകാരപ്രദമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് പഴയ കെ.എസ്.ആർ.ടി.സി.…
ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു
പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ…
പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി
പാലാ: പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-2028 എംബിഎ ബാച്ചിന് ആവേശകരമായ…
നിർമിത ബുദ്ധിയുടെ കാലത്ത് ദൈവശക്തിയെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാ: മാർ ജേക്കബ് മുരിക്കൻ
ഭരണങ്ങാനം: നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ…
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH)…
E20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര പുനഃപരിശോധന നടത്തണം: ജോസ് കെ. മാണി
ന്യൂഡൽഹി: E20 പെട്രോൾ നടപ്പാക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് രാജ്യസഭാ എംപിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.…
വലിയ ലക്ഷ്യങ്ങൾ നേടാൻ ചില സഹനങ്ങൾ അനിവാര്യമാണ് : മാർ തോമസ് തറയിൽ
പാലാ: സഹനം ഭീരുത്വത്തിന്റെ അല്ല, ധീരതയുടെ അടയാളമാണെന്നും വലിയ ലക്ഷ്യങ്ങൾ നേടുവാൻ ചില സഹനങ്ങൾ അനിവാര്യം ആണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.…
കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ
പാലാ: സബ്ജില്ലാ കലോത്സവ മോഡലിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇഗ്നൈറ്റ് 2K26 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു.20 26 ജൂലൈ 29…
രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു
രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു.…