പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി; യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: പാലാ നഗരസഭയിൽ എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചൊവ്വാഴ്ച പാസായി. ഇതോടെ യു.ഡി.എഫ് ഭരണത്തിന് വിരാമമായി. കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെ 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്.
വോട്ടെടുപ്പിൽ ആകെ 17 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. കോൺഗ്രസിലെ നാല് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. അവിശ്വാസ ചർച്ചയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയും പിന്നീട് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, യു.ഡി.എഫിലെ രണ്ട് കോൺഗ്രസ് അംഗങ്ങളും മൂന്ന് കേരള കോൺഗ്രസ് അംഗങ്ങളും കെ.ഡി.പി.യിലെ ഒരു അംഗവും സ്വതന്ത്ര കൂട്ടായ്മയിലെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.
പാലാ നഗരസഭയിലെ ഈ രാഷ്ട്രീയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) യു.ഡി.എഫ് മുന്നണിയിലേക്ക് അടുക്കുന്നുവെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഇതിനോടനുബന്ധിച്ച് ഉയരുന്നുണ്ട്.
Latest News









