അൽഫോൻസ കോളേജിലെ കുട്ടികൾ വി.അൽഫോൻസാമ്മയുടെ സവിധത്തിലേയ്ക്ക് തീർത്ഥാടനം നടത്തി.

🥇 TODAY GOLD RATE - 29-07-2026
22K
(916)
1 Gram
₹13,155
22K
(916)
8 Gram
₹105,240
Silver
1 Gram
₹235

പാലാ : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസ കോളേജിലെ വിദ്യാർത്ഥിനികൾ ജൂലൈ 23 വ്യാഴാഴ്ച വി. അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തി. ഉച്ചയ്ക്ക് 1.00 മണിക്ക് കോളേജിൽ നിന്ന് ആരംഭിച്ച തീർത്ഥാടനത്തിൽ വിദ്യാർത്ഥിനികളും അധ്യാപകരും അനദ്ധ്യപകരും പങ്കെടുത്തു.

Sponsor

ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽനിന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് ജപമാല പ്രദക്ഷിണം നടത്തി.ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ജപമാലറാലി നടത്തുവാൻ സാധിച്ചു.

Sponsor

തീർത്ഥാടനദേവാലയത്തിൽ തീർത്ഥാടനകേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ വിദ്യാർത്ഥിനികൾക്ക് ആത്മീയ സന്ദേശവും ആശീർവാദവും നല്കി. 2.30-ന് അൽഫോൻസാ കോളേജ് ബർസാർ ഡോ. ഫാ. ജോബിൻ വടക്കേത്തകടിയേൽ വിശുദ്ധ കുർബാന അർപ്പിച്ചു. വി.കുർബ്ബാനയിലുംവിദ്യാർത്ഥിനികളും സ്റ്റാഫംഗങ്ങളും ഭക്തിപൂർവം പങ്കുകൊണ്ടു.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് എല്ലാ വർഷവും അൽഫോൻസ കോളേജിൽ നിന്നും ഭരണങ്ങാനത്തേയ്ക്ക് തീർഥാടനയാത്ര സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥിനികളുടെ ആത്മീയ വളർച്ചയും വിശ്വാസജീവിതവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീർഥാടനം ക്രമീകരിച്ചത്. കോളേജ് മാനേജ്മെന്റിന്റെയും സ്റ്റാഫംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ വിദ്യാർത്ഥിനികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

📲 Share this News

Latest News

പാലാ ആറ്റിൽ നഷ്ടപ്പെട്ട നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയും ലോക്കറ്റും ഒരു മണിക്കൂറിനകം കണ്ടെത്തി; ടീം എമർജൻസിക്ക് അഭിനന്ദനം
പാലാ: ചെത്തിമറ്റം തൃക്കയിൽ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ. ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ സ്വർണമാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു.…
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം വികസിപ്പിക്കണം; ജനോപകാരപ്രദമായ പദ്ധതികൾ വേണമെന്ന് യാത്രക്കാരന്റെ ആവശ്യം
ഏറ്റുമാനൂർ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം വികസിപ്പിച്ച് കൂടുതൽ ജനോപകാരപ്രദമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് പഴയ കെ.എസ്.ആർ.ടി.സി.…
ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു
പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ…
പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി
പാലാ: പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-2028 എംബിഎ ബാച്ചിന് ആവേശകരമായ…
നിർമിത ബുദ്ധിയുടെ കാലത്ത് ദൈവശക്തിയെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാ: മാർ ജേക്കബ് മുരിക്കൻ
ഭരണങ്ങാനം: നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ…
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH)…
E20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര പുനഃപരിശോധന നടത്തണം: ജോസ് കെ. മാണി
ന്യൂഡൽഹി: E20 പെട്രോൾ നടപ്പാക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് രാജ്യസഭാ എംപിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.…
വലിയ ലക്ഷ്യങ്ങൾ നേടാൻ ചില സഹനങ്ങൾ അനിവാര്യമാണ് : മാർ തോമസ് തറയിൽ
പാലാ: സഹനം ഭീരുത്വത്തിന്റെ അല്ല, ധീരതയുടെ അടയാളമാണെന്നും വലിയ ലക്ഷ്യങ്ങൾ നേടുവാൻ ചില സഹനങ്ങൾ അനിവാര്യം ആണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.…
കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ
പാലാ: സബ്ജില്ലാ കലോത്സവ മോഡലിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇഗ്നൈറ്റ് 2K26 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു.20 26 ജൂലൈ 29…
രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു
രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു.…