ഫ്രണ്ട്‌സ് ഓഫ് മരിയസദനത്തിന്റെ അനുമോദനത്തോടെ ലോകകപ്പ് വേദിയിലേക്ക് സൂരജ് ബിജു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: FIH Para Hockey World Cup Belgium–Netherlands 2026-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ Lisieux Sadanam വിദ്യാർത്ഥി സൂരജ് ബിജുവിന് അനുമോദനം നൽകി.
2026 ഫെബ്രുവരിയിൽ കേരള പാരാ ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ്, ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിലും തുടർന്ന് ഫരിദാബാദ്, ഗ്വാളിയോർ എന്നിവിടങ്ങളിലായി നടന്ന ആറോളം ദേശീയ പരിശീലന ക്യാമ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9-ന് ഫരിദാബാദിലെ ദേശീയ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന സൂരജ്, അവസാനഘട്ട പരിശീലനത്തിന് ശേഷം ഓഗസ്റ്റ് 19-ന് ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പിനായി ബെൽജിയം–നെതർലാൻഡ്സിലേക്ക് യാത്രതിരിക്കും.
ഫാ ജോർജ് പഴേപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. ഫാ. ജോർജ് കാരംവേലിൽ, ഫാ. ജോർജ് പഴേപറമ്പിൽ, ജോർജ് കരുണക്കൽ,കുര്യൻ ജോസഫ് (ലിസി കുഞ്ഞേട്ടൻ ) വാർഡ് കൗൺസിലർ ജിജി ബൈജു, (ജേക്കബ് സേവ്യർ )പാപ്പച്ചൻ കയ്യാലക്കകം, ബിനോയ് തോമസ് ASI, ചാലി പാലാ, സെബാസ്റ്റ്യൻ പുരയിടത്തിൽ, അല്ലിയമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു.
ഫാ. ജോർജ് കാരംവേലിലും ഫാ. ജോർജ് പഴയപറമ്പിലും ചേർന്ന് സൂരജിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഹോക്കി സ്റ്റിക്കും മറ്റ് കായിക ഉപകരണങ്ങളും സ്നേഹോപഹാരമായി നൽകുകയും ചെയ്തു. മംഗളം സേവാ രത്ന നാഷണൽ എക്സലൻസ് അവാർഡ് ലഭിച്ച മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫിനെയും ഭാര്യ ശ്രീമതി മിനി സന്തോഷിനെയും ചടങ്ങിൽ ആദരിച്ചു.
തന്‍റെ വിജയത്തിന് പിന്തുണ നൽകിയ പരിശീലകർ, അധ്യാപകർ, മരിയസദനത്തിലെ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരോട് സൂരജ് ബിജു നന്ദി അറിയിച്ചു. മരിയസദനം (ലോർഡ്സ് ഹോസ്പിസ്) സംരക്ഷണം നൽകി വരുന്ന പിതാവ് ബിജുവും ചടങ്ങിന് സാക്ഷിയായി. ശ്രീ. ടിസൺ മാത്യു ചന്ദ്രക്കുനേൽ കൃതജ്ഞത അർപ്പിച്ചു.
വേൾഡ് കപ്പ് പരിശീലത്തിനായി സൂരജ് ഇന്ന് യാത്ര തിരിക്കും.
Latest News
