‘Buy Me a Coffee’ സ്ഥാപകൻ ജിജോ സണ്ണിക്ക് ചെർപ്പുങ്കൽ ബി.വി.എം കോളേജിൽ സ്വീകരണം
(916)
1 Gram
(916)
8 Gram
1 Gram
ചേർപ്പുങ്കൽ: ലോകശ്രദ്ധ നേടിയ മലയാളി സംരംഭകനും ‘Buy Me a Coffee’ സ്ഥാപകനുമായ ജിജോ സണ്ണിക്ക് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിലെ ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ജിജോ സണ്ണി അമേരിക്കയിൽ ആരംഭിച്ച സംരംഭമാണ് ‘Buy Me a Coffee’. ഇന്ന് 120 രാജ്യങ്ങളിലെ യൂട്യൂബർമാരും കണ്ടന്റ് ക്രിയേറ്റർമാരും ഉൾപ്പെടെ ഉപയോഗിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി ഇത് വളർന്നിട്ടുണ്ട്.
യൂട്യൂബ് ചാനലുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നടത്തുന്നവർക്ക് പ്രേക്ഷകരിൽ നിന്ന് നേരിട്ട് ടിപ്പ് സ്വീകരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘Buy Me a Coffee’.
പ്രതിവർഷം ഏകദേശം 600 കോടി രൂപയുടെ ടേൺ ഓവർ ഉള്ള സംരംഭമായി ‘Buy Me a Coffee’ വളർന്നതായി സംഘാടകർ അറിയിച്ചു.
കമ്പനിയുടെ കോഴിക്കോട് ഓഫീസ് മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സംരംഭകൻ ആഗോളതലത്തിൽ സൃഷ്ടിച്ച ശ്രദ്ധേയമായ വിജയകഥ എന്ന നിലയിലും ജിജോ സണ്ണിയുടെ സംരംഭക യാത്ര ശ്രദ്ധേയമാണ്.
ചേർപ്പുങ്കൽ ബി.വി.എം കോളേജിലെ ഇ.ഡി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10ന് കോളേജിലെ St. Genesius Theatre-ൽ നടക്കുന്ന ചടങ്ങിലാണ് ജിജോ സണ്ണിക്ക് സ്വീകരണം നൽകുന്നത്. ചടങ്ങിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.
യൂട്യൂബ് ചാനലുകൾ നടത്തുന്നവർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സംരംഭകർക്കും പരിപാടിയിൽ പങ്കെടുക്കാനും ജിജോ സണ്ണിയുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സീറ്റ് റിസർവ് ചെയ്യുന്നതിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
📞 9809819820
📞 9037295458
“Inspiring Entrepreneurs, Shaping the Future” എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Latest News
