ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മാണി സി കാപ്പൻ
(916)
1 Gram
(916)
8 Gram
1 Gram
പാലാ: കനത്ത മഴയും മിന്നൽ പ്രളയവും ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ദുരന്തബാധിതർക്ക് എത്രയും വേഗം പുനരധിവാസവും പരമാവധി നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ. അറിയിച്ചു.

മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചുപോയ തലനാട് കവല പാലത്തിന് സമീപവും ദുരന്തബാധിത പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. പ്രളയത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രദേശത്ത് ഏകദേശം 50 വീടുകളിൽ വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ ഒഴുക്കിൽപ്പെടുകയും ചെയ്തതായി വിലയിരുത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും റിപ്പോർട്ടുകളും അടിയന്തരമായി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.

സർക്കാരും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ഗൗരവമായി കാണണമെന്നും റെഡ് അലർട്ടും തീവ്ര മഴ മുന്നറിയിപ്പുകളും ലഭിക്കുന്ന സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വിമുഖത കാട്ടരുതെന്നും മാണി സി കാപ്പൻ അഭ്യർഥിച്ചു.
Latest News









